ഖത്തര്‍ ലോകകപ്പിനു 262 ബില്യണ്‍ കാണികള്‍ ; സര്‍വ്വകാല റെക്കോര്‍ഡാണിതെന്ന് ഫിഫ

ലോകമൊട്ടാകെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുമായി ഖത്തര്‍ ലോകകപ്പ് 262 ബില്യണ്‍ ആളുകള്‍ കണ്ടെന്ന് ഫിഫയുടെ റിപ്പോര്‍ട്ട്.ഫിഫയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് കണക്കുകള്‍ പുറത്തുവിട്ടത്. ലോകകപ്പ് ഫൈനല്‍ മത്സരം മാത്രം 26 മില്യണ്‍ ആളുകള്‍ കണ്ടു.ലോകകപ്പിലെ സര്‍വ്വകാല റെക്കോര്‍ഡാണിതെന്നും ഫിഫ അറിയിച്ചു.2018 ലെ റഷ്യന്‍ ലോകകപ്പ് കാണാന്‍ എത്തിയത് 3 ദശലക്ഷം കാണികളായിരുന്നു.എന്നാല്‍ ഖത്തറിലെ വിവിധ സ്റ്റേഡിയങ്ങളിലായി ലോകകപ്പിന് സാക്ഷ്യം വഹിച്ചത് 3.4 ദശലക്ഷം കാണികളാണ്.ഇതുവരെയുള്ള ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ലോകകപ്പെന്ന റെക്കോര്‍ഡും ഖത്തര്‍ ലോകകപ്പിന് ആണ്.ലുസൈല്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ഫൈനലിന് എത്തിയത് 88,966 പേരാണ്.മൊത്തം 172 ഗോളുകളാണ് ഖത്തറില്‍ പിറന്നത്.171 ഗോളുകള്‍ പിറന്ന 1998, 2014 ലോകകപ്പുകളെയാണ് ഖത്തര്‍ ലോകകപ്പ് പിന്തള്ളിയത്.

spot_img

Related news

അഹമ്മദാബാദില്‍ ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ കലാശക്കളി

അഹമ്മദാബാദ്: അഹമ്മദാബാദില്‍ ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ കലാശക്കളി. ടൂര്‍ണമെന്റില്‍ 10 മത്സരങ്ങള്‍ തുടരെ...

നിഴല്‍ ഇല്ലാതെ ഒരു ദിവസം; സീറോ ഷാഡോ ഡേ എന്ന അപൂര്‍വ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ഹൈദരാബാദ്

'സീറോ ഷാഡോ ഡേ' എന്നറിയപ്പെടുന്ന പ്രകൃതി പ്രതിഭാസത്തിന് സൗക്ഷ്യം വഹിച്ച് ഹൈദരാബാദ്....

ട്വിറ്റര്‍ എന്ന പേരും നീലപക്ഷിയും ഇനി ഒര്‍മ; പുതിയ അപ്‌ഡേറ്റില്‍ പേരും ലോഗോയും മാറി

ട്വിറ്റര്‍ ആപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ്, ഐഒഎസ് അപ്‌ഡേറ്റ് അവതരിപ്പിച്ചു. ഇതോടുകൂടി പഴയ...

ഷൂട്ടൗട്ടിൽ കുവൈത്തിനെ വീഴ്ത്തി; സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് ഒൻപതാം കിരീടം

ബെംഗളൂരുവിൽ പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശപ്പോരാട്ടത്തിൽ കുവൈത്തിനെ വീഴ്ത്തി സാഫ് കപ്പ്...

LEAVE A REPLY

Please enter your comment!
Please enter your name here