കഞ്ചാവ് കടത്തിയ കേസില്‍ 10 വര്‍ഷം കഠിനതടവ്

കഞ്ചാവ് കടത്തിയ കേസില്‍ യുവാവിനു പത്തുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. മഞ്ചേരി എന്‍ ഡി പി എസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പൂക്കോട്ടുംപാടം പായമ്പാടന്‍ പുതിയത് ഷാനവാസിന് (34) ആണ് ജഡ്ജി എന്‍ പി ജയരാജ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ആറുമാസം തടവ് അനുഭവിക്കണം. പ്രതിക്ക് ജാമ്യം ലഭിക്കാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്ത തീയതി മുതല്‍ റിമാന്‍ഡില്‍ ആണ്. റിമാന്‍ഡ് കാലാവധി ശിക്ഷയില്‍ ഇളവ് ചെയ്യും.
2011 ജൂലൈ അഞ്ചിന് ആണ് അമരമ്പലം സൗത്ത് കോവിലകം പബ്ലിക് റോഡ് ജംഗ്ഷനില്‍ വാഹന പരിശോധന നടത്തുന്നതിനിടെ അഞ്ചാംമൈല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറില്‍ നിന്ന് 21.55 കിലോഗ്രാം കഞ്ചാവുമായി ഇയാള്‍ പിടിയിലാകുന്നത്. പൂക്കോട്ടുംപാടം എസ് ഐ ആയിരുന്ന അബ്ദുല്‍ കരീമാണ് പ്രതിയെ പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ സി എന്‍ സുകുമാരന്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. ട്രോസിക്യൂഷന് വേണ്ടി അബ്ദുല്‍ സത്താര്‍ താലപ്പില്‍ ഹാജരായി.

spot_img

Related news

പാലക്കാട് സ്‌കൂള്‍ ബസിലേക്ക് ലോറി ഇടിച്ചുകയറി വന്‍ അപകടം; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് കല്ലടിക്കോടില്‍ സ്‌കൂള്‍ ബസിലേക്ക് ലോറി ഇടിച്ചുകയറി വന്‍ അപകടം....

ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയി; ഏഴുപേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഏഴുപേര്‍...

നടന്‍ രാജേഷ് മാധവന്‍ വിവാഹിതനായി; വധു ദീപ്തി കാരാട്ട്

നടന്‍ രാജേഷ് മാധവന്‍ വിവാഹിതനായി. ദീപ്തി കാരാട്ടാണ് വധു. രാവിലെ ക്ഷേത്രത്തില്‍...

റോഡില്‍ റീല്‍സ് വേണ്ട; കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: ഗതാഗത നിയമങ്ങള്‍ നഗ്‌നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും...

സംസ്ഥാനത്തെ സ്വര്‍ണവില 58,000ന് മുകളില്‍ തന്നെ; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്തെ സ്വര്‍ണവില ഉയര്‍ന്നു തന്നെ. പവന് 680 രൂപയാണ് ഇന്നലെ വര്‍ധിച്ചത്....