10% വിലക്കുറവിൽ സാധനങ്ങൾ; സ്ത്രീ ഉപഭോക്താക്കൾക്ക് പുതിയ ഓഫറുമായി സപ്ലൈകോ, നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സ്ത്രീ ഉപഭോക്താക്കൾക്ക് പുതിയ ഓഫറുമായി സപ്ലൈകോ. 10% വിലക്കുറവിൽ സാധനങ്ങൾ നൽകും. സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്കാണ് ഇളവ്. വിലക്കുറവ് നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമേയാണിത്. നവംബർ ഒന്നു മുതൽ വിവിധതരത്തിലുള്ള പദ്ധതികൾ നടപ്പാക്കും.

250 കോടി രൂപ പ്രതിമാസ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക. 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ആരംഭിക്കും. 140 നിയോജക മണ്ഡലങ്ങളിലും ഇതിൻ്റെ പ്രയോജനം ലഭിക്കും. സപ്ലൈകോയിലെ ഉപഭോക്താക്കൾക്ക് പ്രിവിലേജ് കാർഡുകൾ ഏർപ്പെടുത്തും. ആറ് പുതിയ പെട്രോൾ പമ്പുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

spot_img

Related news

ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടം തന്നെ; 15ന് ആരംഭിക്കും, 23ന് സ്കൂൾ അടയ്ക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ അര്‍ധവാര്‍ഷിക പരീക്ഷയിലുണ്ടായിരുന്ന ആശങ്ക അവസാനിച്ചു....

ഉത്സവലഹരിയിൽ കൽപ്പാത്തി; രഥോത്സവത്തിന് ഇന്ന് തുടക്കം

പാലക്കാട്: കാശിയിൽ പാതി കൽപ്പാത്തിയിൽ ഇന്ന് മുതൽ രഥോത്സവത്തിന് തുടക്കമായി. രഥോത്സവത്തിന്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച വിദ്യാർത്ഥി അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കേരള...

തദ്ദേശ തെരഞ്ഞെടുപ്പിനുളള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ, അവസാന തീയതി 21

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുളള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. തെരഞ്ഞെടുപ്പ്...

ഇനി ഒരാഴ്ച മുൻപ് ടൂർ തീയതി അറിയിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എംവിഡിയുടെ മുന്നറിയിപ്പ്

സ്കൂളുകളിലെ പഠനയാത്രയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി മോട്ടർ‌ വാഹന വകുപ്പ്....