റിയാദ്: സൗദി അറേബ്യയില്‍ മാലിന്യ സംഭരണിയില്‍ വീണ് പ്രവാസി യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് കൗശംബി സ്വദേശി റാം മിലന്‍ റോഷന്‍ ലാല്‍ (38) എന്നയാലാണ് മരിച്ചത്. സൗദി അറേബ്യയിലെ ജുബൈലില്‍ സംഭവം.
ജുബൈല്‍ മാളിന്റെ പരിസരത്തുള്ള മലിനജല പ്ലാന്റില്‍ ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് റാം മിലൻ റോഷൻ ലാൽ അപകടത്തിൽപ്പെട്ടത്. അറ്റകുറ്റപ്പണിക്കായി മാൻഹോളിൽ ഇറങ്ങിയപ്പോൾ കാൽവഴുതി അകത്തേക്ക് വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന തൊഴിലാളികളാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ടാങ്ക് വറ്റിച്ചശേഷമാണ് യുവാവിന്‍റെ മൃതദേഹം പുറത്തെടുത്തത്.