കണിക്കൊന്നയും കണിവെള്ളരിയുമായി ഇന്ന് വിഷു.

കണിക്കൊന്നയും കണിവെള്ളരിയും ഓട്ടുരുളിയില്‍ നിറച്ച് മലയാളി വിഷു ആഘോഷിക്കുകയാണ്. പ്രതിസന്ധിയുടെ
കാലത്തില്‍ നിന്നും കരകയറ്റണേ എന്ന പ്രാര്‍ഥന കൂടി നിറയുന്നുണ്ട് ഈ വര്‍ഷം.വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നില്‍ക്കുമെന്നാണു വിശ്വാസം.അതുകൊണ്ട് തന്നെയാണ് ഈ പുലരിക്കാഴ്ച പ്രതീക്ഷകളുടെ കൂടി ഉല്‍സവമാകുന്നത്.ഓട്ടുരുളിയെ പ്രപഞ്ചത്തോട് ചേര്‍ത്തുവയ്ക്കുന്നതാണ് സങ്കല്‍പം. അതിലേക്ക് വാല്‍ക്കണ്ണാടി, ഗ്രന്ഥം, സ്വര്‍ണം,
ഞൊറിഞ്ഞ കസവുമുണ്ട്, ഉണങ്ങലരി, കൃഷ്ണവിഗ്രഹം, നാണയങ്ങള്‍, പലതരം ഫലങ്ങളും ഒപ്പം സ്വര്‍ണ നിറത്തില്‍ കൊന്നപ്പൂവും.
കേരളത്തിന്റെ തനത് ഉല്‍വസത്തിന് ഇത്തവണയും നിറമൊട്ടും കുറവല്ല.കൊന്നപ്പൂ കൃഷ്ണന്റെ കിരീടവും കണിവെള്ളരി മുഖവും വിളക്കിലെ തിരി കണ്ണുകളായും.മാറുമ്പോള്‍ ആ കാഴ്ചയില്‍ നിറയുന്നത് മണ്ണും വിണ്ണും മലയാളിയുടെ മനസും കൂടിയാണ്.കൈനീട്ടത്തിനൊപ്പം സ്നേഹവും നന്മകളും സമൃദ്ധിയും അകത്തും പുറത്തും പുലരട്ടെ എന്ന പ്രാര്‍ഥനയും.

spot_img

Related news

‘കേരളം വാങ്ങുന്നത് 240 കോടിയുടെ കുപ്പിവെള്ളം’; നീരുറവകള്‍ വീണ്ടെടുക്കണം: മന്ത്രി പി രാജീവ്

കണ്ണൂര്‍: സംസ്ഥാനത്തെ നീരുറവകളാകെ വീണ്ടെടുക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്....

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്‌

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും...

കിലോയ്ക്ക് 70 രൂപ; സവാള വില ഉയര്‍ന്നു

ഉല്‍പാദനം കുറഞ്ഞതോടെ കേരളത്തില്‍ സവാള വില ഉയരുന്നു. നിലവില്‍ മൊത്ത വിപണിയില്‍...

നവംബര്‍ മാസത്തെ റേഷന്‍ വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ മൂന്ന് വരെ...